‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും

By News Desk, Malabar News
Representational Image
Ajwa Travels

ഡെൽഹി: റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്‌പുട്‌നിക്- 5’ ആദ്യ ബാച്ച് ശനിയാഴ്‌ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു.

‘സ്‌പുട്‌നിക്- 5’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വിദഗ്‌ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്‌പുട്‌നിക്- 5’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ‘സ്‌പുട്‌നിക്- 5’. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് രാജ്യത്ത് ഇപ്പോൾ ഉപയോഗിക്കുന്ന വാക്‌സിനുകൾ.

Read Also: ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ; ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE