കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; ബൈഡൻ

By Trainee Reporter, Malabar News
Joe Biden
Ajwa Travels

വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. ശാസ്‌ത്രജ്‌ഞരും ആരോഗ്യമേഖലയിലെ വിദഗ്‌ധരും ഉൾപ്പെടുന്ന സംഘത്തെയാവും നിയോഗിക്കുക. തിങ്കളാഴ്‌ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാനുള്ള മറ്റു നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളുടെ വ്യക്‌തിഗത സംരക്ഷണത്തിനുള്ള ഉപകരണങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുമെന്നും ബൈഡൻ പറഞ്ഞു. വിവിധ മേഖലകളിലെ ചെറുകിട സംരംഭകരെ സംരക്ഷിക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിധമുള്ള നടപടികളാകും സ്വീകരിക്കുക. അമേരിക്കൻ സമ്പദ്‌വ്യവസ്‌ഥയെ ശരിയാകുകയല്ല മറിച്ച് പുനസ്‌ഥാപിക്കുകയാണ് ലക്ഷ്യമെന്നും ബൈഡൻ വ്യക്‌തമാക്കി. യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ ശേഷം രാജ്യത്തോട്‌ നന്ദി പറയുകയായിരുന്നു അദ്ദേഹം.

“ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡണ്ടായിരിക്കും. എന്നിൽ ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും” ബൈഡൻ ട്വീറ്റ് ചെയ്‍തു. “മഹത്തായ ഈ രാജ്യത്തെ നയിക്കാൻ അമേരിക്ക എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ കൃതാർഥനാണ്. ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും, പക്ഷേ ഞാൻ വാഗ്‌ദാനം ചെയ്യുന്നു, ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡണ്ടായിരിക്കും, നിങ്ങൾ എനിക്ക് വോട്ട് ചെയ്‌താലും ഇല്ലെങ്കിലും”, ബൈഡൻ കുറിച്ചു.

Read also: അനിവാര്യമായ വീഴ്‌ച്ചയിലേക്ക് ഡോണൾഡ് ട്രംപ്; ആശ്വാസമാകുന്ന ഉദയം ‘ജോ ബൈഡൻ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE