കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

By Team Member, Malabar News
koodathai murder; There was no cyanide or poison in the bodies of the four
Ajwa Travels

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ജാമ്യം തേടി ജോളി നൽകിയ അപേക്ഷയിലാണ് ഇന്ന് വിധി പറയുക.

കൂടാതെ പൊന്നാമറ്റത്തില്‍ ടോം തോമസ്, അന്നമ്മ, ആല്‍ഫൈന്‍, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കൂടുതല്‍ തെളിവുകള്‍ക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയും വ്യാഴാഴ്‌ച വിധി പറയാന്‍ മാറ്റി. ജോളിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്‌തമായി എതിർത്തു. അന്നമ്മ തോമസിനെ വധിച്ചെന്ന കേസില്‍ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതാണെന്നും മറ്റ് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരത്തേ തള്ളിയതാണെന്നുമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദം.

ഒരേ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്തിയ കേസുകളിലാണ് ജോളി അറസ്‌റ്റിലായത്‌. 2002 മുതൽ 2006 വരെയുള്ള കാലഘട്ടത്തിലാണ് കൊലപാതകങ്ങൾ നടന്നത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Read also: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് പ്രത്യേക വകുപ്പിന് ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE