കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ഔദ്യോഗിക ഉൽഘാടനം രാവിലെ പത്തിന്

രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അധ്യക്ഷൻ. 25 വേദികളിലായി പരിപാടികൾ അരങ്ങേറും. സംസ്‌ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർഥികൾ കലോൽസവത്തിൽ പങ്കെടുക്കും.

By Trainee Reporter, Malabar News
Kerala-School-Kalolsavam
Ajwa Travels

കോഴിക്കോട്: കൗമാര പ്രതിഭകളുടെ കലാമാമാങ്കത്തിന് ഇന്ന് തുടക്കം. കലാമേളയ്‌ക്ക് കോഴിക്കോട് നഗരം ഒരുങ്ങുക്കഴിഞ്ഞു. രാവിലെ എട്ടരക്ക്, പ്രധാനവേദിയായ വെസ്‌റ്റ് ഹിൽ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബും പതാക ഉയർത്തും. ഇതോടെ 61ആം മത് സ്‌കൂൾ കലോൽസവത്തിന് കർട്ടൻ ഉയരും.

രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് അധ്യക്ഷൻ. 11 മണിയോടെ മത്സരങ്ങൾക്ക് തുടക്കമാകും. 25 വേദികളിലായി പരിപാടികൾ അരങ്ങേറും. സംസ്‌ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി 14,000 ത്തോളം വിദ്യാർഥികൾ കലോൽസവത്തിൽ പങ്കെടുക്കും. സാധാരണ ഒരാഴ്‌ച വരെ നീണ്ടുനിൽക്കുന്ന കലോൽസവം ഇക്കുറി അഞ്ചു ദിവസം കൊണ്ടാവും പൂർത്തിയാക്കുക.

ജനുവരി ഏഴിന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി സമ്മാന വിതരണം നിർവഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി കെ രാജൻ സുവനീർ പ്രകാശനം ചെയ്യും.

ചൊവ്വാഴ്‌ച മുതൽ കലോൽസവ വേദികൾക്ക് മുന്നിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബീച്ചിലും പ്രധാന ഗ്രൗണ്ടുകളിലും മാത്രമാണ് പാർക്കിങ് അനുവദിക്കുക. അതേസമയം, കലോൽസവം നടക്കുന്ന ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട് കോർപറേഷൻ പരിധിയിലെ മുഴുവൻ സ്‌കൂളുകൾക്കും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സ്‌കൂൾ കലോൽസവത്തിന് എത്തുന്ന കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലഹരി മാഫിയകളുടെ പ്രവർത്തനത്തിന് തടയിടാൻ കോഴിക്കോട് സിറ്റി പോലീസ് സജ്‌ജരായി. പൂർണമായ നിരീക്ഷണം ഉൾപ്പടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. രണ്ടായിരം പോലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്. 15 ഡിവൈഎസ്‌പിമാർ, 30 സിഐമാർ, സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ, ഇവർക്ക് പുറമെ ലഹരിവേട്ടയിൽ പരിശീലനം നേടിയ ഡാൻസാഫ് ടീം എന്നിവരും നിരീക്ഷണം നടത്തും.

Most Read: ശബരിമല അപകടം; അടിയന്തിര റിപ്പോർട് തേടി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE