കണ്ണൂർ കോർപറേഷൻ ബജറ്റ്; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

By News Desk, Malabar News
Ajwa Travels

കണ്ണൂര്‍: കണ്ണൂർ കോർപറേഷന്റെ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് ധനകാര്യ സ്‌റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ കെ ഷബീന അവതരിപ്പിച്ചു. വികസനത്തിനും ക്ഷേമത്തിനുമാണ് ബജറ്റിൽ മുഖ്യപ്രാധാന്യം.

ബജറ്റില്‍ ധന സമാഹരണത്തിനായി നൂതന മാര്‍ഗങ്ങൾ പ്രഖ്യാപിച്ചു. 25 കോടി രൂപ ചെലവില്‍ കോര്‍പറേഷന് പുതിയ ആസ്‌ഥാന മന്ദിരം, വയോജനങ്ങളുടെ ക്ഷേമകാര്യം അന്വേഷിക്കാന്‍ വയോജന സാന്ത്വനം പദ്ധതി തുടങ്ങിയവ ബജറ്റിലൂടെ മുന്നോട്ടുവെച്ചു. മുനിസിപ്പല്‍ ബോണ്ടുകള്‍ സര്‍ക്കാര്‍ അനുമതിയോടെ പുറപ്പെടുവിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.

ബജറ്റിലെ മറ്റ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ;

  • എല്ലാ വാർഡുകൾക്കും അടിയന്തര പ്രവർത്തികൾക്ക് 2 ലക്ഷം രൂപ വീതം ആകെ 1 കോടി 10 ലക്ഷം.
  • നഗരത്തിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ 50 ലക്ഷം രൂപ.
  • കണ്ണൂര്‍ ദസറക്കായി 10 ലക്ഷം രൂപ.
  • കണ്ണൂര്‍ സിറ്റി ബീച്ച് കാര്‍ണിവലിന് 10 ലക്ഷം രൂപ.
  • കായിക രംഗത്തെ പ്രോൽസാഹിപ്പിക്കാന്‍ എല്ലാ സോണലുകളിലും മിനി സ്‌റ്റേഡിയം സ്‌ഥാപിക്കാൻ 5 കോടി രൂപ.
  • കണ്ണൂർ സിറ്റിയിലും കക്കാടും മാർക്കറ്റ് നിർമ്മിക്കാൻ 25 ലക്ഷം രൂപ.
  • പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിക്ക് 3 കോടി രൂപ.
  • നഗര ശുചീകരണത്തിനായി യന്ത്രവല്‍കൃത വാഹനങ്ങ‌ൾ വാങ്ങാൻ 1.30 കോടി രൂപ.
  • കക്കാട് പുഴയെ പുനരുജ്ജീവിപ്പിക്കാനും ഉത്തരവാദ ടൂറിസ സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കാനും ഒരു കോടി രൂപ.

Malabar News: ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE