കാസർഗോഡ് ഭെൽ-ഇഎംഎൽ തൊഴിലാളികളുടെ സമരം നിർത്തി

By Staff Reporter, Malabar News
kasargod-Bhel-Eml company

കാസർഗോഡ്: മാസങ്ങളായി കാസർകോട്‌ പുതിയ ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്ത്‌ തുടരുന്ന ഭെൽ-ഇഎംഎൽ സമരം നിർത്തിവെക്കാൻ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു. ഈ വർഷം ജനുവരി ഒൻപതിനാണ്‌ ഒപ്പ് മരച്ചോട്ടിൽ സമരം തുടങ്ങിയത്‌. കമ്പനി ഓഹരി കൈമാറ്റം ഈ മാസം പൂർത്തീകരിക്കുമെന്നും ശമ്പളം, കുടിശിക കാര്യത്തിൽ ഓണത്തിന് മുൻപ് അനുകൂല തീരുമാനമെടുക്കുമെന്നും മന്ത്രി പി രാജീവ്‌ ചർച്ചയിൽ അറിയിച്ചിരുന്നു.

ഇതിനെ തുടർന്നാണ്‌ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 2020 മാർച്ച് 20ന് അടച്ചിട്ട കമ്പനി ഇതുവരെയും തുറന്നിട്ടില്ല. 2018 ഡിസംബർ മാസം മുതൽ ജീവനക്കാർക്ക് ശമ്പളവും നൽകിയിട്ടില്ല. 2018 ഏപ്രിൽ മുതൽ പിഎഫ് വിഹിതം അടക്കുകയോ വിരമിക്കുന്ന ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകുകയോ ചെയ്‌തിട്ടില്ല. ഇതോടെയാണ് ജനുവരിയിൽ തൊഴിലാളികൾ സമരം ആരംഭിച്ചത്.

Read Also: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE