കുഞ്ഞിനെ കിട്ടാൻ പ്രതിഷേധം കടുപ്പിച്ച് അമ്മ; നിരാഹാരം ഇന്ന് മുതൽ

By News Desk, Malabar News
Anupama says she will not strike peacefully if the proceedings are still delayed
Ajwa Travels

തിരുവനന്തപുരം: അനധികൃതമായി ദത്തുനൽകിയ കുഞ്ഞിനെ തിരികെ കിട്ടാൻ കടുത്ത പ്രതിഷേധവുമായി അമ്മ അനുപമ. ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവനെ സമീപിച്ചപ്പോഴും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം അനുപമ വ്യക്‌തമാക്കിയിരുന്നു.

അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരിട്ട് കണ്ടിട്ടും പരാതിയിൽ കേസെടുത്തില്ലെന്നും അനുപമ വെളിപ്പെടുത്തി. കുട്ടിയെ കിട്ടാനുള്ള അമ്മയുടെ അവകാശത്തിനൊപ്പമെന്ന ജില്ലാ സെക്രട്ടറിയുടെ ഇപ്പോഴത്തെ വാദം പൊള്ളയെന്നും അനുപമ ആരോപിച്ചു. വൃന്ദകാരാട്ട് മാത്രമാണ് സഹായിച്ചത്. നീതി പ്രതീക്ഷിച്ച തന്നെയും ഭർത്താവിനെയും ഇതിന്റെ പേരിൽ പാർട്ടി പുറത്താക്കി.

മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്‌ണൻ, വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി എന്നിവർക്ക് നൽകിയ പരാതികളും അവഗണിക്കപ്പെട്ടു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ബന്ധുക്കളുമായി ഒത്തുകളിച്ചെന്നാണ് കരുതുന്നത്. കുഞ്ഞിനെ വിട്ടുകിട്ടാൻ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്നും അനുപമ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്.

അതേസമയം, പ്രതിഷേധം കനത്തതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തിൽ ആരോഗ്യമന്ത്രി റിപ്പോർട് തേടി. ശിശുക്ഷേമ സമിതിയോടും പോലീസിനോടും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. ശിശുക്ഷേമ രക്ഷാധികാരിയായ ഗവർണർക്ക് അമ്മ അനുപമ പരാതി നൽകിയിരുന്നു. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ് മുതൽ ക്രമക്കേട് വ്യക്‌തമാക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു.

ആറ് മാസമായി കുഞ്ഞിനെ തിരികെ കിട്ടാനുള്ള പോരാട്ടത്തിലാണ് അനുപമ. കഴിഞ്ഞ ഏപ്രിൽ 19ആം തീയതി തന്റെ ബന്ധുക്കൾ കുഞ്ഞിനെ തട്ടികൊണ്ട് പോയതായി കാണിച്ച് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയെങ്കിലും 6 മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.

പരാതിക്കാരിയായ അനുപമയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളുകയും ചെയ്‌തു.

Also Read: പോലീസിന് നേരെ ബോംബാക്രമണങ്ങൾ; നിരവധി കേസിലെ പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE