തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. വിഴിഞ്ഞത്താണ് സംഭവം. ഭാര്യ സുജയുടെ പരാതിയിൽ കോട്ടപ്പുറം സ്വദേശി സാജനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തന്റെ മക്കളെയും ഭർത്താവ് മർദ്ദിച്ചെന്ന് സുജയുടെ പരാതിയിൽ പറയുന്നു. വൃക്ക വിൽക്കാൻ നിർബന്ധിച്ചെങ്കിലും സുജ അതിന് വഴങ്ങിയില്ല. വിവരം പുറത്തു പറഞ്ഞതാണ് സാജനെ പ്രകോപിപ്പിച്ചതെന്നും യുവതി പറഞ്ഞു.
Also Read: കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; സമരം തുടരുമെന്ന് അനുപമ