കുവൈറ്റ്: രാജ്യത്ത് ട്രക്കുകളുടെ സഞ്ചാര സമയം പുനഃക്രമീകരിച്ചു. റമദാൻ പ്രമാണിച്ചുള്ള തിരക്കുകളുടെ ഭാഗമായാണ് ട്രക്കുകളുടെ സഞ്ചാര സമയത്തിൽ മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്.
റമദാനിലെ തിരക്കുള്ള സമയങ്ങളിൽ രാവിലെ 8.30 മുതൽ 10.30 വരെയും ഉച്ചക്ക് 12.30 മുതൽ 3 വരെയും ട്രക്കുകൾക്ക് പൊതുനിരത്തിൽ സഞ്ചാരത്തിന് അനുമതിയില്ല. ജനങ്ങൾ രാവിലെ ജോലിക്ക് പോകുകയും തിരിച്ചുവരികയും ചെയ്യുന്ന സമയങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിൽ ക്രമീകരണം നടത്തുന്നത്.
Read also: ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ നിലവിൽ വന്നു