ലക്ഷദ്വീപിന് സംസ്‌ഥാന പദവി നൽകണം; ബിനോയ്‌ വിശ്വം

By Staff Reporter, Malabar News
binoy-viswam-on-lakshadweep
Ajwa Travels

കൊച്ചി: ലക്ഷദ്വീപിന് സംസ്‌ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്‌തിപ്പെടുകയാണെന്ന് ബിനോയ് വിശ്വം എംപി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാ സ്‌ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ബിജെപിയുടെ നയമാണ് അവിടെ നടപ്പാക്കുന്നത്. ബീഫ് നിരോധനവും തലതിരിഞ്ഞ ടൂറിസം വികസനവും വീട് പൊളിച്ചുമാറ്റലും കൂട്ടപിരിച്ചുവിടലും രണ്ട് മക്കളില്‍ കൂടുതല്‍ പാടില്ലെന്ന ക്യാംപെയ്‌നുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. യുപിയിലും അതാണല്ലോ നടപ്പാക്കാന്‍ ശ്രമിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അനുവാദമില്ല എന്നൊക്കെ പറയുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. അഡ്‌മിനിസ്‌ട്രേറ്റര്‍ ഇന്ത്യയെ സാമ്രാജ്യമായും ലക്ഷദ്വീപിനെ അതിന്റെ കോളനിയായുമാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ലക്ഷദ്വീപ് ഇന്ത്യയുടെ തന്നെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന ബാധകമായ പ്രദേശമാണ്. അതല്ലാതെ ഏതോ ഒരു സാമ്രാജ്യത്തിന്റെ ഔട്ട്‌പോസ്‌റ്റാണ് ലക്ഷദ്വീപെന്നും, ആ സാമ്രാജ്യാധിപന്റെ കല്‍പ്പനയ്‌ക്ക് അനുസരിച്ചാണ് അവിടെയുള്ളവര്‍ ജീവിക്കേണ്ടത് എന്ന തരത്തിലുമാണ് അഡ്‌മിനിനിസ്‌ട്രേഷന്റെ ഭരണം’, ബിനോയ് വിശ്വം ചൂണ്ടികാണിച്ചു.

Read Also: വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE