തിരുവനന്തപുരം: എൽഡിസി റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ. കൂടാതെ, പ്രൊമോഷൻ ലിസ്‌റ്റുകൾ വേഗത്തിൽ ഇറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാനും മുഖ്യമന്ത്രി ഇടപെടണമെന്നും ഉദ്യോഗാർഥികൾ നിർദ്ദേശിച്ചു. ഇതിനായി മാർഗനിർദ്ദേശങ്ങൾ ഇറക്കണമെന്നും റാങ്ക് ഹോൾഡേഴ്‌സ് ആവശ്യപ്പെട്ടു.
ഏപ്രിൽ ഒന്നിന് കാലാവധി അവസാനിക്കുന്ന എൽഡിസി റാങ്ക് ലിസ്‌റ്റ് ഓഗസ്‌റ്റ് മൂന്ന് വരെയാണ് നീട്ടിയിരിക്കുന്നത്. നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടുമെന്നാണ് പിഎസ്‌സി ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. പ്രതിഷേധകർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും ചില കാര്യങ്ങളിൽ നടപടി അന്തിമ ഘട്ടത്തിലുമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഉദ്യോഗസ്‌ഥതല ചർച്ച തൃപ്‌തികരം ആയിരുന്നുവെന്നും ചർച്ചയുടെ അടിസ്‌ഥാനത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി എകെ ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്‌തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
Also Read: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ നീക്കം