മധു കൊലക്കേസ്; വിചാരണ തുടങ്ങി

By Desk Reporter, Malabar News
Madhu case
Ajwa Travels

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ ആരംഭിച്ചു. മണ്ണാര്‍ക്കാട് എസ്‌സി-എസ്‌ടി പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഇന്നലെ ആരംഭിച്ച സാക്ഷി വിസ്‌താരം ഇന്നും തുടരും. മധുവിന്റെ ബന്ധു വെള്ളിങ്കരിയെയാണ് ഇന്നലെ വിസ്‌തരിച്ചത്. ഇന്ന് രണ്ടു പേരെ കൂടി വിസ്‌തരിക്കും.

2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ആദ്യത്തെ രണ്ടു സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍മാരും ഒഴിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് അഡ്വ. സി രാജേന്ദ്രനെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണല്‍ പബ്ളിക് പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചു.

ഇന്നലെ ആരംഭിച്ച വിചാരണക്കിടെ രണ്ട് സാക്ഷികളെയാണ് വിസ്‌താരത്തിന് വിളിച്ചത്. മധുവിന്റെ ഇന്‍ക്വസ്‌റ്റ് നടക്കുമ്പോള്‍ സാക്ഷിയായിരുന്ന വെള്ളങ്കരിയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പ്രതികളുടെ അഭിഭാഷകരും വിസ്‌തരിച്ചു. കേസിലെ മുഴുവന്‍ പ്രതികളും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയില്‍ എത്തിയിരുന്നു. ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കാനും എല്ലാ ആഴ്‌ചയും പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിചാരണ ആരംഭിച്ചത്.

Most Read:  വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവിന് എതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE