എംജി സർവകലാശാല കലോൽസവം; ഇന്ന് മുതൽ പത്തനംതിട്ടയിൽ

By Staff Reporter, Malabar News
mg-university
Ajwa Travels

തിരുവല്ല: എംജി സർവകലാശാല കലോൽസവത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. ഇത്തവണ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മൽസരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് കലോൽസവം നടക്കുന്നത്. 262 കലാലയങ്ങളിൽ നിന്നായി 8000ലധികം വിദ്യാർഥികൾ, 7 വേദികൾ, ഉൽഘാടന ചടങ്ങിന് നിറം പകരാൻ സിനിമ താരങ്ങൾ എന്നിങ്ങനെയാണ് മേളയുടെ സവിശേഷതകൾ.

രചന മൽസരങ്ങളോടെയാണ് തുടക്കം. ട്രാൻസ്ജെൻഡർ വിഭാഗങ്ങളിലും മൽസരങ്ങൾ നടക്കും. മുൻസിപ്പൽ സ്‌റ്റേഡിയത്തിലെ സുഗതകുമാരി നഗറാണ് പ്രധനവേദി. ഇതിനു പുറമെ കത്തോലിക്കേറ്റ് കോളേജിലും റോയൽ ഓഡിറ്റോറിയത്തിലും വേദികൾ ഉണ്ട്.

ഇന്ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോൽസവത്തിന് തുടകമാകും. നടി നവ്യാനായർ, മുൻ ദേശീയ ഫുട്ബോൾ താരം ഐഎം വിജയൻ, നടൻ ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം ഉൽഘാടന ചടങ്ങിന് മാറ്റ് കൂട്ടാൻ സ്‌റ്റീഫൻ ദേവസിയുടെ സംഗീത വിരുന്നുമുണ്ട്. ഈ മാസം അഞ്ചിന് കലോൽസവം അവസാനിക്കും.

Read Also: റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE