‘ഇലവ് ചുള്ളിപ്പറമ്പ്’ കൊയ്‌ത്തുൽസവം മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം നിർവഹിച്ചു

'സാമ്പത്തികമായും നെൽകൃഷി വിജയകരമാണ്. അതുകൊണ്ടുതന്നെ കൂട്ടായ്‌മയുടെ കൃഷിയിറക്കൽ അവസാനിപ്പിക്കില്ല, കൂടുതൽ സ്‌ഥലത്തേക്ക്‌ വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും.' -കൂട്ടായ്‌മ സെക്രട്ടറി പിടി അജേഷ് വ്യക്‌തമാക്കി.

By Central Desk, Malabar News
Minister PA Mohammed Riyas inaugurated the 'ilavu chullipparamba' harvest festival
മന്ത്രി പിഎ മുഹമ്മദ് റിയാസ് വേദിയിൽ കർഷകൻ അഹമ്മദ് കോയയെ (ബിച്ചോൻ) ആദരിക്കുന്നു

കോഴിക്കോട്: രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പ്രാദേശിക കാർഷിക കൂട്ടായ്‌മ ‘ഇലവ് ചുള്ളിപ്പറമ്പ്’ നടത്തിയ നെൽകൃഷി ഇത്തവണയും വിജയം. കഴിഞ്ഞ തവണ ഒരേക്കറിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്ന് ഇത്തവണ നാലേക്കറിലാണ് കൃഷിയിറക്കിയിരുന്നത്.

Minister PA Mohammed Riyas inaugurated the 'ilavu chullipparamba' harvest festival
ദാസൻ മുദാം പറമ്പ് എന്ന കർഷകനെ മന്ത്രി ആദരിക്കുന്നു

പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നേരിട്ടെത്തിയാണ് ഇപ്രാവശ്യം കൊയ്‌ത്തുൽസവം ഉൽഘാടനം നിർവഹിച്ചത്. ഇന്നുരാവിലെ കൊയ്‌ത്തലപ്പാടത്ത് നടന്ന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രദേശത്തെ പ്രമുഖ കൃഷിക്കാരായ അഹമ്മദ് കോയ എന്ന ബിച്ചോൻ, ഭാസ്‌കരൻ, മുഹമ്മദ്, കോയക്കുട്ടി, ദാസൻ മുദാം പറമ്പ് എന്നിവരെ മന്ത്രി, വേദിയിൽ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്‌തു.

നമ്മുടെ രാജ്യമാകെ, അതാത് പ്രദേശത്തെ യുവജനങ്ങൾ കൂട്ടായ്‌മകൾ സൃഷ്‌ടിച്ച്‌ ഇതുപോലെ ഇടപെട്ടിരുന്നെങ്കിൽ രാജ്യത്തെ കാർഷിക പ്രതിസന്ധിയെ പ്രതിരോധിക്കാൻ വലിയ അളവോളം അതിന് സാധിക്കും. ഈ കൂട്ടായ്‌മക്ക് തയ്യാറായ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. -മന്ത്രി റിയാസ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

‘ഇലവ് ചുള്ളിപ്പറമ്പ്’ കൂട്ടായ്‌മക്ക് കീഴിൽ രൂപീകരിച്ച ‘കതിർ’ കാർഷിക ക്ളബ് ആണ് ഇപ്രാവശ്യം നെൽകൃഷിക്ക് നേതൃത്വം നൽകിയത്. യുവജനക്ഷേമ വകുപ്പിന് കീഴിൽ അംഗീകാരം നേടിയ ക്ളബ് ആണിത്.

Minister PA Mohammed Riyas inaugurated the 'ilavu chullipparamba' harvest festival
കർഷകൻ ഭാസ്‌കരൻ മുദാം പറമ്പ് മന്ത്രിയുടെ ആദരം ഏറ്റുവാങ്ങുന്നു

യുവജനങ്ങളിൽ കാർഷികാഭിരുചി വളർത്തുന്നതിന് വേണ്ടി സംസ്‌ഥാന യുവജന ക്ഷേമ ബോർഡ്‌ മുഴുവൻ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലും കാർഷിക ക്ളബ് രൂപീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയിൽ ‘ഇലവ് ചുള്ളിപ്പറമ്പ്’ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ‘കതിർ ‘ കാർഷിക ക്ളബ്.

Minister PA Mohammed Riyas inaugurated the 'ilavu chullipparamba' harvest festival
കർഷകൻ കോയക്കുട്ടി മന്ത്രിയിൽ നിന്ന് ആദരം സ്വീകരിക്കുന്നു

കോവിഡ് കാലത്ത് മുഖ്യമന്ത്രി മുന്നോട്ടുവെച്ച ‘ഭക്ഷ്യവസ്‌തു സ്വയംപര്യാപ്‌ത സംസ്‌ഥാനം’ എന്ന പ്രഖ്യാപനത്തിൽ നിന്ന് ഉൾക്കൊണ്ട ഊർജ്‌ജം കൂടിയായപ്പോൾ പ്രദേശത്തെ യുവസമൂഹം ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോകുകയായിരുന്നു. അത് വിജയകരമായതിൽ കൂട്ടായ്‌മയിലെ 23 അംഗങ്ങളും അഭിമാനിക്കുന്നതായി ‘ഇലവ് ചുള്ളിപ്പറമ്പ്’ സെക്രട്ടറി പിടി അജേഷ് മലബാർ ന്യൂസിനോട് പറഞ്ഞു.

Minister PA Mohammed Riyas inaugurated the 'ilavu chullipparamba' harvest festival
പ്രദേശത്തെ കർഷകൻ മുഹമ്മദിനെ മന്ത്രി ആദരിക്കുന്നു

‘സാമ്പത്തിക ലാഭത്തിലുപരി നഷ്‌ടമായ കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കാനുള്ള ശ്രമമായാണ് ഞങ്ങളുടെ തുടക്കം. പക്ഷെ സാമ്പത്തികമായും നെൽകൃഷി വിജയകരമാണ്. അതുകൊണ്ടുതന്നെ ഈ കൂട്ടായ്‌മയുടെ കൃഷിയിറക്കൽ ഇനിയൊരിക്കലും അവസാനിപ്പിക്കില്ല എന്നുമാത്രമല്ല, കൂടുതൽ സ്‌ഥലത്തേക്ക്‌ വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും.’ -പിടി അജേഷ് വ്യക്‌തമാക്കി.

Minister PA Mohammed Riyas inaugurated the 'ilavu chullipparamba' harvest festival

Most Read: ഒരു മുസ്‌ലിം പ്രധാനമന്ത്രിയായാൽ…; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE