പകർച്ചവ്യാധി പ്രതിരോധം; ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്‌ഞം നടത്താൻ തീരുമാനം

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്‌തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം കൂടി. സംസ്‌ഥാനത്ത് വേനല്‍മഴ ശക്‌തമായ സാഹചര്യത്തിലും, മഴക്കാലത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കുന്നതിനും വേണ്ടിയാണ് യോഗം കൂടിയത്.

കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളും ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്‌തിപ്പെടുത്തും. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 5, 6 തീയതികളില്‍ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണ യജ്‌ഞം നടത്താനും തീരുമാനിച്ചു. ബോധവൽക്കരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തുന്നതാണ്.

വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെയും തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആര്‍ആര്‍ടി ടീം, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ ഏകോപിപ്പിച്ചായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഇതിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്‌ടര്‍മാര്‍, ഡിഎംഒമാര്‍, ഡിപിഎമ്മുമാര്‍ എന്നിവരുടെ യോഗം ചേരുന്നതാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍, പഞ്ചായത്ത് ഡയറക്‌ടര്‍, അര്‍ബന്‍ അഫയേഴ്‌സ് ഡയറക്‌ടര്‍, ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍, മെമ്പര്‍ സെക്രട്ടറി, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍, ക്ളീന്‍ കേരള കമ്പനി എംഡി, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍, ഹരിതകേരളം മിഷന്‍ ഡയറക്‌ടര്‍, കെഎംഎസ്‌സിഎല്‍ മാനേജിംഗ് ഡയറക്‌ടര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read also: മഴ ശക്‌തമാകുന്നു; എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE