ഒന്നര മാസത്തിനിടെ 1600ലധികം പേർക്ക് രോഗം, മരിച്ചവർക്ക് മറ്റു രോഗങ്ങളും- ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
Veena George
Ajwa Travels

കൊല്ലം: ഒരിടവേളക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതിനിടെ, കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത്‌ 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. മരിച്ച പത്ത് പേർക്ക് കൊവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. എന്നാൽ, ഇവരിൽ ഭൂരിഭാഗം പേർക്കും മറ്റു ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്‌തമാക്കി.

പുതിയ കൊവിഡ് ഉപവകഭേദം ആദ്യം കണ്ടെത്തിയത് കേരളത്തിലാണെന്നത് സംസ്‌ഥാന ആരോഗ്യ സംവിധാനങ്ങളുടെ മികവ് കൊണ്ടാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ, കേരളത്തിൽ ആദ്യം ഒമൈക്രോൺ ജെ എൻ 1 ഉപവകഭേദം കണ്ടെത്തിയതിന്റെ അർഥം അത് ആദ്യമുണ്ടായത് കേരളത്തിൽ ആണെന്നല്ല. ഒന്നര മാസത്തിനിടെ കേരളത്തിൽ മരിച്ച പത്ത് പേർക്ക് കൊവിഡ് സ്‌ഥിരീകരിച്ചിരുന്നു.

എന്നാൽ, മരിച്ചവരിൽ ഭൂരിഭാഗം പേർക്കും മറ്റു ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. നവംബർ മുതൽ സംസ്‌ഥാനത്ത്‌ കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. സംസ്‌ഥാനത്തെ കൊവിഡ് സാഹചര്യം സർക്കാരും ആരോഗ്യവകുപ്പും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ഉൾപ്പടെ ഇതിനെ രാഷ്‌ട്രീയ വൽക്കരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജെഎൻ 1 ഉപവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കൂടുതലല്ല. രാഷ്‌ട്രീയ വൽക്കരിക്കുന്നത് നിർഭാഗ്യകരമാണ്. കേരളം കൊവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നതിന്റെ കാരണം ഇവിടെ പരിശോധന നടത്തുന്നതാണ്. കേരളത്തിൽ ആദ്യം ഉപവകഭേദം കണ്ടെത്തിയത് ആരോഗ്യവകുപ്പിന്റെ നേട്ടമാണ്. സംസ്‌ഥാനത്ത്‌ 1906 ഐസൊലേഷൻ ബെഡുകൾ തയ്യാറാണെന്നും അനാവശ്യ ഭീതി പടർത്തരുതെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE