ഇന്ത്യയില്‍ മോട്ടോയുടെ 5ജി സ്‌മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കി. മോട്ടോ ജി 5ജി എന്ന ഏറ്റവും പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോര്‍ട്ട് തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷതയായി നിര്‍മാതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ക്വാല്‍ക്കം സ്‌നാപ്പ്ഡ്രാഗണ്‍ 750G പ്രോസസറുകളില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റായ ആയ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്നതാണ്. 20,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ മോട്ടോ ജി 5ജിയുടെ വില.
മോട്ടോ ജി 5ജി 6.7 ഇഞ്ചിന്റെ എച്ച്ഡി പ്‌ളസ് ഡിസ്‌പ്ളേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ 2400 x 1080 പിക്‌സല്‍ റെസലൂഷന്‍ കാഴ്‌ചവെക്കുന്ന ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് 6 ജിബിയുടെ റാം, 128 ജിബിയുടെ സ്‌റ്റോറേജ് എന്നിവയുമുണ്ട്. ആന്‍ഡ്രോയിഡ് 10ല്‍ തന്നെയാണ് ഇവയുടെയും ഓപ്പറേറ്റിംഗ് സിസ്‌റ്റം പ്രവര്‍ത്തിക്കുന്നത്.
ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഈ സ്‌മാര്‍ട്ട് ഫോണുകകളുടെ മറ്റൊരു സവിശേഷത. 48 മെഗാപിക്‌സല്‍, +8 മെഗാപിക്‌സല്‍, +2 മെഗാപിക്‌സല്‍ പിന്‍ ക്യാമറകളെ കൂടാതെ 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറകളും ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു.
ഇവയുടെ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ്. 5,000mAh ബാറ്ററി ലൈഫാണ് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ക്കുള്ളത്.
Auto World: ഇന്ത്യന്‍ വിപണിയില്‍ ഡിമാൻഡ് കൂടി താര്‍; നാളെ മുതല്‍ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്