മോസില്ല ഉടൻ അപ്ഡേറ്റ് ചെയ്യുക; മുന്നറിയിപ്പ് നൽകി സർക്കാർ

By Desk Reporter, Malabar News
Mozilla update soon; The government warned
Ajwa Travels

ന്യൂഡെൽഹി: ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മോസില്ല ഉൽപന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്‌ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോൺസ് ടീം (സിഇആര്‍ടി-ഇന്‍) വെളിപ്പെടുത്തി.

സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്‌പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്‌താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാനും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫയര്‍ഫോക്‌സ് 98 അപ്ഡേറ്റിന് മുമ്പുള്ള എല്ലാ മോസില്ല ഫയര്‍ഫോക്‌സ് പതിപ്പുകളും ഈ സുരക്ഷാ തകരാറുകളാല്‍ ബാധിക്കപ്പെട്ടതായി സുരക്ഷാ ഏജന്‍സി അറിയിച്ചു. കൂടാതെ, 91.7ന് മുമ്പുള്ള മോസില്ല ഫയര്‍ഫോക്‌സ് ESR പതിപ്പുകളും 91.7ന് മുമ്പുള്ള മോസില്ല ഫയര്‍ഫോക്‌സ് തണ്ടര്‍ബേര്‍ഡ് പതിപ്പുകളും സമാനമായ സുരക്ഷാ തകരാറുകള്‍ നേരിടുന്നുണ്ട്.

ഉപയോഗത്തിനു ശേഷമുള്ള ഇന്‍-ടെക്‌സ്‌റ്റ് റീഫ്‌ലോകളും ത്രെഡ് ഷട്ട്ഡൗണും, ആഡ്-ഓണ്‍ സിഗ്‌നേച്ചറുകള്‍ പരിശോധിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ടൈം ബഗ്, സാന്‍ഡ്ബോക്‌സ് ചെയ്‌ത ഉള്ളടക്കം നിയന്ത്രിക്കുന്നതിലെ പിശക് എന്നിവ കാരണം മോസില്ല ഉൽപന്നങ്ങളില്‍ ഈ പിഴവുകള്‍ നിലനില്‍ക്കുന്നു. സുരക്ഷാ പിഴവുകള്‍ ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാമെന്ന് സിഇആര്‍ടി-ഇന്‍ വിശദീകരിക്കുന്നു.

മോസില്ല ഫയര്‍ഫോക്‌സ് എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

  • ഫയര്‍ഫോക്‌സ് ടൂള്‍ബാറിന്റെ വലതുവശത്തുള്ള മെനു ബട്ടണില്‍ ക്ളിക്ക് ചെയ്യുക.
  • തുടർന്ന് ഹെല്‍പ്പ് ഓപ്ഷനില്‍ ക്ളിക്ക് ചെയ്യുക.
  • ശേഷം ഫയര്‍ഫോക്‌സിനെ കുറിച്ച് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • ഫയര്‍ഫോക്‌സ് അപ്‌ഡേറ്റുകള്‍ക്കായി പരിശോധിക്കുക, ഒരു അപ്‌ഡേറ്റ് ലഭ്യമാണെങ്കില്‍, ബ്രൗസര്‍ അത് സ്വയമേവ ഡൗണ്‍ലോഡ് ചെയ്യും.
  • ഡൗണ്‍ലോഡ് പൂര്‍ത്തിയായി കഴിഞ്ഞാല്‍, ഫയര്‍ഫോക്‌സ് അപ്‌ഡേറ്റ് ചെയ്യാന്‍ റീസ്‌റ്റാർട്ട് ക്ളിക്ക് ചെയ്യുക.

Most Read:  ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE