മുട്ടിൽ മരംമുറി; ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്യണമെന്ന വനം വകുപ്പ് ശുപാർശയിൽ നടപടിയില്ല

By Staff Reporter, Malabar News
Illegal Tree Felling in Wayanada, Muttil
Representational Image
Ajwa Travels

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥൻ എൻടി സാജനെ സസ്‌പെൻഡ്‌ ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫിസ്, ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്.

മരംമുറിക്കേസിലെ പ്രതികളും മാദ്ധ്യമ പ്രവർത്തകൻ ദീപക് ധർമടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്‌ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്‌തുള്ള റിപ്പോർട് സമർപ്പിച്ചത് ജൂൺ 29നാണ്. ശുപാർശ അംഗീകരിച്ച വനം വകുപ്പ് സസ്‌പെൻഡ്‌ ചെയ്യാനാണ് നിർദ്ദേശിച്ചതെന്നാണ് വിവരം.

വനംമന്ത്രി ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയത് ജുലൈ 20ന്. എട്ട് ദിവസത്തിന് ശേഷം 28ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഫയൽ വനം മന്ത്രിക്ക് തിരിച്ചയച്ചു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാർശകൾ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വിശദീകരണം. കൂടുതൽ അന്വേഷണത്തിനായി ഫയൽ പൊതുഭരണ വകുപ്പിലേക്ക് അയക്കുന്നത് ആഗസ്‌റ്റ് രണ്ടിന്. അതിന് ശേഷം ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിലായി കറങ്ങുകയാണ്.

ഇതിനിടെയായിരുന്നു പൊതു സ്‌ഥലംമാറ്റത്തിന്റെ ഭാഗമായി സാജനെ കോഴിക്കോട് നിന്നും കൊല്ലത്തേക്ക് മാറ്റിയത്. ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടിക്ക് തടസങ്ങളില്ലാതിരിക്കെ എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട് വരട്ടെ എന്നാണിപ്പോൾ വനംമന്ത്രിയുടെ നിലപാട്.

Read Also: കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE