സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി

കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ 93ഉം സ്‌കോറുകൾ നേടിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Minister Veena George-
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ 93ഉം സ്‌കോറുകൾ നേടിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ്‌ സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

ഇതോടെ, സംസ്‌ഥാനത്തെ 160 ആശുപത്രികൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടി എടുക്കാനായതെന്നും മന്ത്രി വ്യക്‌തമാക്കി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 104 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

സംസ്‌ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളും ഒരുക്കാൻ ആരോഗ്യവകുപ്പ് കർമ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണെന്ന് മന്ത്രി അറിയിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read: ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം; അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE