പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ്

By Desk Reporter, Malabar News
Mullaperiyar Dam; 'Security checks should be led by international experts'
Ajwa Travels

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസൽ സമർപ്പിച്ച ഹരജിയിലാണ് എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം നിലപാട് അറിയിക്കാൻ ജസ്‌റ്റിസ്‌ നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

യുഎപിഎ കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബിന് ജാമ്യം നൽകിയല്ലോയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിചാരണ കോടതി വിശദമായ ഉത്തരവ് ഇറക്കിയതും പരാമർശിച്ചു. പ്രഥമദൃഷ്‌ട്യാ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടപടിയാണ് വിചാരണ കോടതിയിൽ നിന്നുണ്ടായതെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം, അലൻ ഷുഹൈബിന് ജാമ്യം നൽകിയ നടപടി തെറ്റായിരുന്നു എന്നും, മേൽക്കോടതിയിൽ ചോദ്യം ചെയ്യാൻ എൻഐഎക്ക് നിയമോപദേശം നൽകിയിരുന്നതായും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഈ വർഷം ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.

Also Read:  പാലക്കാട് ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചു; എകെ ബാലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE