റാശിദ് പൂമാടത്തിന് തുംബെ പുരസ്‌കാരം

By Central Desk, Malabar News
Rashid Poomadam received the Thumbay Award
തുംബെ പുരസ്‌കാരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇപി ജോൺസണിൽ നിന്ന് റാശിദ് പൂമാടം സ്വീകരിക്കുന്നു
Ajwa Travels

ഷാർജ: പ്രവാസി മാദ്ധ്യമ പ്രവർത്തകൻ റാശിദ് പൂമാടം തുംബെ പുരസ്‌കാരത്തിന് അർഹനായി. സിറാജ് ദിനപത്രം ന്യൂസ് റിപ്പോർട്ടറായ റാശിദ് ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് കൂടിയാണ്. നീലേശ്വരം സ്വദേശിയാണ് റാശിദ് പൂമാടം.

അനുമോദന പത്രമായി നൽകുന്ന പുരസ്‌കാരം ഇന്നലെ മുവൈല ഹോസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് റാശിദ് പൂമാടം സ്വീകരിച്ചു. തുംബെ മെഡിക്കൽ & ഡെന്റൽ സ്‌പെഷ്യാലിറ്റി സെന്റർ പത്താം വാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആദരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇപി ജോൺസണിൽ നിന്നാണ് റാശിദ് ഏറ്റുവാങ്ങിയത്.

കെഎംസിസി വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഖലീൽ ഇബ്രാഹിം, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ പ്രതിനിധികളായ മൂസ കിണാശേരി, സലീം വളപ്പട്ടണം, മാനസ് ഷാർജ പ്രസിഡണ്ട് രഘു, മഹാത്‌മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് പ്രമോദ്, ഗ്ളോബൽ കേരളപ്രവാസി അസോസിയേഷൻ പ്രതിനിധി റഷീദ് കൂരിക്കുഴി, പാലക്കാട് പ്രവാസി ഫോറം പ്രസിഡണ്ട് പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സഫാരി മാൾ മാർക്കറ്റിംഗ് മാനേജർ സ്വവ്വബ് അലി, മലബാർ അടുക്കള പ്രതിനിധി മുഹമ്മദ് അലി, തുംബെ മെഡിക്കൽ & ഡെന്റൽ സ്‌പെഷ്യാലിറ്റി സെന്റർ ഷാർജ മെഡിക്കൽ ഡയറക്‌ടർ ഷാജു ഫിലിപ്പ് , ഓപ്പറേഷൻ മാനേജർ വിജയ് തോമസ്, മാർക്കറ്റിംഗ് ഹെഡ് ശിഹാബുദ്ധീൻ മൊയ്‌ദീൻ കുഞ്ഞി, ഹൃദ്രോഗ വിദഗ്‌ധൻ ഡോക്‌ടർ മുബാറക്, ഡോ. ബനികാന്ത ദാസ് സർക്കാർ, ശ്രീകുമാർ ഉൾപ്പടെയുള്ള വ്യവസായികളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Most Read: കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE