യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റ് വിസകൾ നിർത്തിയതായി റിപ്പോർട്

മൂന്ന് മാസത്തെ വിസിറ്റ് വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി കോൾ സെന്റർ എക്‌സിക്യൂട്ടീവ് ആണ് ഇക്കാര്യം അറിയിച്ചത്.

By Trainee Reporter, Malabar News
Report that three-month visit visas have been stopped in the UAE
Representational Image
Ajwa Travels

ദുബായ്: യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചതായി റിപ്പോർട്. മൂന്ന് മാസത്തെ വിസിറ്റ് വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി കോൾ സെന്റർ എക്‌സിക്യൂട്ടീവ് ആണ് ഇക്കാര്യം അറിയിച്ചത്.

സന്ദർശകർക്ക് ഇനിമുതൽ 30 അല്ലെങ്കിൽ 60 ദിവസത്തെ വിസയിലാകും യുഎഇയിൽ പ്രവേശിക്കാൻ ആവുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. പെർമിറ്റുകൾ നൽകാൻ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ലെന്ന് ട്രാവൽ ഏജന്റുമാരും അറിയിച്ചു.

കൊവിഡ് 19 വ്യാപകമായതോടെ മൂന്ന് മാസത്തെ സന്ദർശക വിസ നിർത്തലാക്കി പകരം 60 ദിവസത്തെ വിസയാക്കിയിരുന്നു. പിന്നീട് മൂന്ന് മാസത്തെ സന്ദർശക വിസ വീണ്ടും പുനരാരംഭിച്ചിരുന്നു.

അതേസമയം, ദുബായിൽ താമസിക്കുന്നവരുടെ ഫസ്‌റ്റ്- ഡിഗ്രി ബന്ധുക്കളായ സന്ദർശകർക്ക് 90 ദിവസത്തെ വിസ നിലവിൽ ലഭ്യമാണ്. അതായത് ദുബായിൽ താമസിക്കുന്നവരുടെ മാതാപിതാക്കളെയോ മറ്റു ബന്ധുക്കളെയോ മൂന്ന് മാസത്തെ സന്ദർശന വിസയിൽ കൊണ്ടുവരാമെന്നും കോൾ സെന്റർ എക്‌സിക്യൂട്ടീവ് അറിയിച്ചു.

Most Read| ക്രൈം ഡ്രാമയുമായി ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’ തിയേറ്ററിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE