രേഷ്‌മ മോഹന്‍ദാസും ഗീതാ ഗോപിനാഥും; വോഗ് പട്ടികയിലെ മറ്റ് രണ്ട് മലയാളികള്‍

By News Desk, Malabar News
MalabarNews_vogue india magazin
Ajwa Travels

വോഗ് ഇന്ത്യയുടെ ‘വുമണ്‍ ഒഫ് ദി ഇയര്‍’ സ്‌ഥാനം നേടിയ സംസ്‌ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പ്രശംസയും അഭിനന്ദനങ്ങളും കൊണ്ട് മൂടുമ്പോള്‍, അതിനിടയില്‍ പട്ടികയില്‍ ഇടം നേടിയ മറ്റ് രണ്ട് മലയാളികളുടെ പേരുകള്‍ മങ്ങിപ്പോകുന്നുണ്ട്. രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് ഇക്കണോമിസ്‌റ്റ് ഗീതാ ഗോപിനാഥിന്റെയും കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രേഷ്‌മ മോഹന്‍ദാസിന്റെയും പേരുകളാണത്.

ആഗോള സാമ്പത്തികമാന്ദ്യം നേരിടാനുള്ള ഊര്‍ജസ്വലമായ ശ്രമങ്ങളാണു ഗീതാ ഗോപിനാഥിന്റെ നേട്ടമായി വിലയിരുത്തുന്നത്. കോവിഡ് രോഗം ബാധിച്ച് രോഗം ഭേദമായ ശേഷം ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തിയ രേഷ്‌മയുടെ കര്‍ത്തവ്യബോധത്തെ മാസിക അതിന്റെ ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

Also Read: സ്‌ത്രീകളെയും പ്രായമായവരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കില്ല; പരിഷ്‌കാരങ്ങളുമായി പോലീസ് സേന വരുന്നു

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗികളെ പരിപാലിക്കാനും അവര്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കി രോഗം ഭേദമാക്കാനും സദാ ചികില്‍സകരുടെ കൂടെ നിന്നയാളാണ് രേഷ്‌മയെന്നും ലേഖനത്തില്‍ പറയുന്നു. ഒപ്പം, കേരളത്തിന്റെ ആരോഗ്യ സംവിധാനത്തില്‍ പൂര്‍ണമായ വിശ്വാസമുള്ളയാളാണ് ഈ നഴ്സെന്നും വോഗ് ഇന്ത്യാ ആര്‍ട്ടിക്കിള്‍ വിശദീകരിക്കുന്നു. കെകെ ശൈലജയുടെയും ഗീതാ ഗോപിനാഥിന്റെയും വെവ്വേറെ കവര്‍ ചിത്രങ്ങളുമായാണ് വോഗ് നവംബര്‍ ലക്കം ഇറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE