ഭക്ഷ്യ മേഖലയിലെ എല്ലാ തൊഴിലാളികളും കോവിഡ് വാക്‌സിൻ സ്വീകരിക്കണം; സൗദി

By Team Member, Malabar News
saudi vaccination
Representational image
Ajwa Travels

റിയാദ് : രാജ്യത്ത് ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്‌ഥാപനങ്ങളിലെയും ജീവനക്കാർ കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം നൽകി സൗദി. മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇക്കാര്യം നിർദേശിച്ചത്. റസ്‌റ്റോറന്റുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, ഭക്ഷണസാധന വിൽപന ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് എല്ലാം ഇക്കാര്യം ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി.

ഒപ്പം തന്നെ രോഗ്യവ്യാപനം കുറക്കുന്നതിനായി കച്ചവട കേന്ദ്രങ്ങളിലും ഭക്ഷണവിൽപന സ്‌ഥലങ്ങളിലും ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് അതതു മുനിസിപ്പാലിറ്റി, ബലദിയ ഓഫീസുകൾക്ക് കീഴിൽ പരിശോധിക്കും. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളിൽ വീഴ്‌ച വരുത്തുന്ന സ്‌ഥാപനങ്ങൾ അടച്ചു പൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്.

ഞായറാഴ്​ച മാത്രം രാജ്യത്ത് നടത്തിയ 24,081 പരി​ശോധന സന്ദർശനങ്ങളിൽ 255 സ്‌ഥാപനങ്ങൾ അടച്ചുപൂട്ടുകയും, ആരോഗ്യ മുൻകരുതൽ ലംഘിച്ച 1,212 നിയമലംഘനങ്ങൾ പിടികൂടുകയും ചെയ്‌തിട്ടുണ്ട്​. കൂടാതെ കോവിഡ്​ വ്യാപനം തടയുന്നതിനായി വിവിധ മാദ്ധ്യമങ്ങളിലൂടെ ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ബിജെപിയുടെ അക്രമങ്ങൾക്ക് എതിരെ ഒന്നിച്ച് പോരാടാം; പ്രമുഖ നേതാക്കൾക്ക് മമതയുടെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE