Wed, May 8, 2024
36 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

യുക്രൈൻ വിഷയം; നൊബേൽ ജേതാവ് ദിമിത്രി മുറടോവിന് നേരെ റഷ്യയിൽ ആക്രമണം

മോസ്‌കോ: സമാധാന നൊബേൽ ജേതാവും റഷ്യൻ മാദ്ധ്യമ പ്രവർത്തകനുമായ ദിമിത്രി മുറടോവിന് നേരെ ആക്രമണം. ട്രെയിനിൽ വെച്ച് അസെറ്റോൺ സോൾവെന്റ് കലക്കിയ ചുവന്ന പെയിന്റ് അജ്‌ഞാതൻ ഇദ്ദേഹത്തിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. മോസ്കോ- സമാര...

ബുച്ച നഗരത്തിലെ റഷ്യൻ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് യുഎൻ

കീവ്: യുക്രൈനിലെ ബുച്ചയിൽ പൗരൻമാരെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങൾ വേദനാജനകമാണെന്നും, സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം...

11 യുക്രൈൻ മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയതായി ആരോപണം

കീവ്: തങ്ങളുടെ 11 മേയർമാരെ റഷ്യ തട്ടിക്കൊണ്ട് പോയെന്ന ആരോപണവുമായി യുക്രൈൻ. ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്‌ചുക് ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. റഷ്യ തട്ടിക്കൊണ്ട് പോയ മേയർമാരെ തിരികെ കൊണ്ട്...

മോദിയുമായി കൂടിക്കാഴ്‌ച നടത്തി ലവ്‌റോവ്; യുക്രൈൻ അധിനിവേശം ചർച്ചയായി

ന്യൂഡെൽഹി: റഷ്യൻ വിരുദ്ധ നിലപാട് സ്വീകരിക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് സമ്മർദ്ദം ശക്‌തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്‌റോവ്. നാൽപത്‌ മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു. യുക്രൈനിലെ സാഹചര്യം...

ഇന്ത്യ-റഷ്യ ബന്ധം മാറ്റാൻ ശ്രമിക്കുന്നില്ല; റഷ്യൻ വിദേശകാര്യ മന്ത്രിയുടെ ഡെൽഹി സന്ദർശനത്തിൽ യുഎസ്

വാഷിംഗ്‌ടൺ: എല്ലാ രാജ്യങ്ങൾക്കും റഷ്യൻ ഫെഡറേഷനുമായി അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റത്തിനും അമേരിക്ക ശ്രമിക്കുന്നില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ്‌ നെഡ് പ്രൈസ്. യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി...

റഷ്യൻ വിദേശകാര്യ മന്ത്രി ഡെൽഹിയിൽ; നാളെ മോദിയുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഡെൽഹിയിൽ. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. യുക്രൈൻ- റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ...

റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും

ന്യൂഡെൽഹി: യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ്‌റോവ് ഇന്ത്യയിലെത്തുന്നത്. യുക്രൈനിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ...

യുക്രൈനിൽ നിന്നും പലായനം ചെയ്‌തവർ 4 ദശലക്ഷത്തിൽ അധികം; യുഎൻ

കീവ്: റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും 4 ദശലക്ഷത്തിൽ അധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള യുക്രൈൻ ജനസംഖ്യയുടെ പത്തിലൊന്ന് ശതമാനമാണ് ഇത്. ഇവരിൽ...
- Advertisement -