സന്ദർശകർക്കായി താജ്‌മഹൽ കവാടം വീണ്ടും തുറക്കുന്നു; നാളെ മുതൽ

By Team Member, Malabar News

ന്യൂഡെൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്ന താജ്‌മഹൽ നാളെ മുതൽ വീണ്ടും കവാടം തുറക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും നാളെ മുതൽ തുറന്നു പ്രവർത്തിക്കുക.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്‌മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതൽ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) തീരുമാനിച്ചു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് താജ്‌മഹലും നാളെ മുതൽ തുറക്കുക. കൂടാതെ രാജ്യവ്യാപകമായി 3693 സ്‌മാരകങ്ങളും 50 മ്യൂസിയങ്ങളുമാണ് ഇതിൽ ഇതിലുൾപ്പെടുക.

ഫത്തേപുർ സിക്രി, ആഗ്രകോട്ട എന്നിവയും നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം നൽകും. രാജ്യത്തെ സ്‌മാരകങ്ങളും, മ്യൂസിയങ്ങളും തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേലാണ് വ്യക്‌തമാക്കിയത്‌. കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നത് ഓൺലൈൻ ടിക്കറ്റിലൂടെയാണെന്നും, കൗണ്ടറുകളിൽ ടിക്കറ്റ് വിൽപന ഉണ്ടാകില്ലെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE