രാജ്യത്തെ വിലക്കയറ്റത്തിന് കാരണം ഇന്ധന വിലവർധന; പി ചിദംബരം

By Syndicated , Malabar News
p-chidambaram
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് അനുഭവപ്പെടുന്ന വിലക്കയറ്റത്തിന് കാരണം ഇന്ധന വിലയിലെ വർധനവാണെന്ന് മുൻ ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. മെയ് മാസത്തിൽ റീടെയ്ൽ വിലക്കയറ്റം 6.3 ശതമാനമായി ഉയർന്നെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് പി ചിദംബരത്തിന്റെ പ്രതികരണം.

ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തുന്ന പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ പി ചിദംബരം ഇന്ധനത്തിന്റെയും ഊർജത്തിന്റെയും വിലക്കയറ്റം 37.61 ശതമാനമാണെന്നും ഇതാണ് രാജ്യത്തെയാകെ വിലക്കയറ്റത്തിന്റെ തോത് ഉയർത്തിയതെന്നും വ്യക്‌തമാക്കി.

“ഭക്ഷ്യ വിലക്കയറ്റ തോത് 6.3 ശതമാനവും പയർ വർഗങ്ങളുടെ വിലക്കയറ്റം 9.39 ശതമാനവുമാണ്. കൂടാതെ ഭക്ഷ്യ എണ്ണയുടെ വിലക്കയറ്റം 30 ശതമാനവും. ഇതൊക്കെയാണ് സാമ്പത്തിക രംഗത്തിന്റെ കൃത്യമായ കാര്യക്ഷമത വെളിവാക്കുന്നത്”- ചിദംബരം ചൂണ്ടിക്കാട്ടി.

Read also: ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതി; രാമക്ഷേത്ര വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE