കോഴിക്കോട്: റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങുന്ന ബാഗ് ഉടമസ്‌ഥക്ക് തിരിച്ചു നൽകി എട്ടു വയസുകാരി മാതൃകയായി. പാതിരിപ്പറ്റ യുപി സ്‌കൂളിലെ നാലാംക്‌ളാസ് വിദ്യാർഥിനിയാണ് ലയന. ഇതേ വിദ്യാലയത്തിലെ അധ്യാപികയായ ശ്രീജയുടെ ബാഗാണ് കളഞ്ഞുപോയത്.
ഞായറാഴ്‌ച സഹപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് ബാഗ് നഷ്‌ടമായത്. ബാഗ് ലഭിച്ച വിവരം ലയന പരിസരവാസികളെയും മറ്റും അറിയിച്ചതിനിടയിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധ്യാപികയുടെ ബാഗ് നഷ്‌ടപ്പെട്ട വിവരമറിഞ്ഞു. അതിൽ കൊടുത്ത ഫോൺ നമ്പറിൽ വിവരം നൽകിയതോടെ അധ്യാപിക സ്‌ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി.
ഇടക്കാട്ട് ലതേഷിന്റെയും സന്ധ്യയുടെയും മകളാണ് ലയന. ലയനയെ കണ്ടോത്ത്‌കുനി സൗഹൃദവേദി അനുമോദിച്ചു. അധ്യാപക പുരസ്‌കാര ജേതാവ് പിഎ നൗഷാദ്, കാണംകണ്ടി റഹിം ഹാജി, കെജി ലുഖ്‌മാൻ, ഇവി മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.
Most Read: സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര