കനത്ത മഴ മൂലമാണ് ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കേണ്ടി വന്നത്; പ്രതികരണവുമായി ലുലു ഗ്രൂപ്പ്

By Desk Reporter, Malabar News
Ajwa Travels

കൊച്ചി: കനത്ത മഴയിൽ യാത്ര തുടരാൻ സാധിക്കാതെ വന്നതോടെയാണ് പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നിലത്ത് ഇറക്കിയതെന്ന് ലുലു ഗ്രൂപ്പ്. “ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തത്‌ പോലെ ഹെലികോപ്റ്ററിന്റേത് ക്രാഷ് ലാൻഡിങ് ആയിരുന്നില്ല. മഴ മൂലം പറക്കൽ ദുഷ്‌കരമാണെന്ന് പൈലറ്റ് നിർണയിച്ചു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് ചതുപ്പിൽ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുക ആയിരുന്നു,”- ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്‌ടർ വി നന്ദകുമാർ വിശദീകരിച്ചു.

യാത്രക്കാർ എല്ലാം സുരക്ഷിതരാണ് എന്നും നന്ദകുമാർ പറഞ്ഞു. യൂസഫലി, ഭാര്യ സാബിറ, പേഴ്‌സണൽ സെക്രട്ടറി ഷാഹിദ് പികെ, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. റമദാന് മുമ്പുള്ള സ്വകാര്യ യാത്രയ്‌ക്കിടെയാണ് അപകടമുണ്ടായത് എന്നും നന്ദകുമാർ വിശദീകരിച്ചു.

ഞായറാഴ്‌ച രാവിലെ എട്ടരയോടാണ് സംഭവം. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്‌. ഭാഗികമായി ചതുപ്പില്‍ പൂണ്ടനിലയിലാണ് ഹെലികോപ്റ്റര്‍.

Also Read:  ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE