കല്ലുകൾ പിഴുതെറിയും, വേണ്ടി വന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കും; ഷാഫി പറമ്പിൽ എംഎൽഎ

By Trainee Reporter, Malabar News
Shafi Parampil MLA

തിരുവനന്തപുരം: പ്രതിഷേധങ്ങൾ പോലീസ് തടഞ്ഞാലും കല്ലുകൾ പിഴുതെറിയുമെന്നും, വേണ്ടിവന്നാൽ ക്ളിഫ് ഹൗസിൽ കുറ്റി സ്‌ഥാപിക്കുമെന്നും ഷാഫി പറമ്പിൽ എംഎൽഎ. ഇനി വരുന്ന ദിവസങ്ങളിൽ സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ കുറ്റികൾ സെക്രട്ടറിയേറ്റിന് അകത്ത് കൊണ്ടുപോയി നടും. ഇപ്പോൾ പോലീസും സർക്കാരും എന്താണോ ചെയ്യുന്നത് അത് തന്നെയാണ് നാട്ടിലെ ജനങ്ങളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പ്രതീകാൽമക കുറ്റികളുമായുള്ള യൂത്ത് കോൺഗ്രസ് സമരം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എംഎൽഎ. സമരം പോലീസ് തടഞ്ഞിരുന്നു. സെക്രട്ടറിയേറ്റ് മതിൽ ചാടി കടന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാൽമക കുറ്റികൾ സ്‌ഥാപിച്ചത്‌. മുൻ എംഎൽഎ കെഎസ് ശബരീനാഥ്‌ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തിരുന്നു.

ആരുടേയും അനുമതി ഇല്ലാതെ നിയമപരമായ നടപടികൾ സ്വീകരിക്കാതെ ജനങ്ങളുടെ പറമ്പിൽ ഏകപക്ഷീയമായി കുറ്റി വെയ്‌ക്കാൻ ചെല്ലുമ്പോൾ അത് ജനങ്ങൾ പ്രതിരോധിക്കുന്നു. അത് തന്നെയാണ് പോലീസും സർക്കാരും ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിലും ചെയ്‌തതെന്ന്‌ എംഎൽഎ പറഞ്ഞു. വരും ദിവസങ്ങളിലും ഈ സമരത്തെ അടിച്ചമർത്താനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് ചെറുത്തിരിക്കുമെന്ന് ഷാഫി പറമ്പിൽ വ്യക്‌തമാക്കി.

Most Read: ചൈനയിൽ 133 യാത്രക്കാരടങ്ങിയ വിമാനം തകർന്നു വീണു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE