എസ്‌വൈഎസ്‌ കാരപ്പുറം യൂണിറ്റ് 365 കുടുംബങ്ങൾക്ക് പെരുന്നാൾ സഹായമെത്തിച്ചു

By Desk Reporter, Malabar News
SYS Karappuram unit provided Eid Food Kit
Representational Image

നിലമ്പൂർ: എസ്‌വൈഎസ്‌ കാരപ്പുറം ഘടകത്തിന് കീഴിൽ 365 കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങി പതിനൊന്നിന അത്യാവശ്യ സാധനങ്ങൾ അടങ്ങിയതായിരുന്നു ഈ കിറ്റെന്ന് സംഘാടകർ അറിയിച്ചു.

ഒരു കുടുംബത്തിന് സുഭിക്ഷമായി പെരുന്നാൾ ആഘോഷിക്കാൻ കഴിയുന്ന ഭക്ഷ്യകിറ്റാണ് സംഘടനയുടെ നേതൃത്വത്തിൽ നൽകിയത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ സിടി അബ്‌ദുള്ള സഖാഫി, എസ്‌വൈഎസ്‌ സാന്ത്വനം സെക്രട്ടറി ടി സുൽഫിക്കറിന് നൽകിയാണ് വിതരണോൽഘാടനം നിർവഹിച്ചത്; പ്രതിനിധികൾ പറഞ്ഞു.

അയൽ വീടുകളിൽ സുഭിക്ഷമായി പെരുന്നാൾ ആഘോഷിക്കുമ്പോൾ ഭക്ഷ്യ സാധനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരാളും പട്ടിണി കിടക്കരുത്. അതില്ലാതിരിക്കാൻ വേണ്ടി ഓരോ സുന്നി പ്രവർത്തകനും കഠിനാധ്വാനം ചെയ്യണം മുഖ്യപ്രഭാഷണം നിർവഹിച്ച എസ്‌വൈഎസ്‌ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഖാസിം ലത്തീഫി പ്രവർത്തകരെ ഓർമപ്പെടുത്തി.

കഴിഞ്ഞ വർഷങ്ങളിൽ 600ലധികം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകുവാൻ കഴിഞ്ഞിരുന്നു. കൊറോണയും സാമ്പത്തിക മാന്ദ്യവും പ്രതിസന്ധി തീർത്ത ഈ ഘട്ടത്തിൽ 50 കിറ്റ് പോലും കൊടുക്കാൻ കഴിയുമെന്ന് കരുതിയതല്ല. സംഘടനയുടെയും സാമൂഹ്യസേവന മനസ്‌ഥിതിയുള്ള നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ് 365 കുടുംബങ്ങൾക്കെങ്കിലും ഭക്ഷ്യകിറ്റ് നൽകാൻ കഴിഞ്ഞത്. സഹകരിച്ച, സഹായിച്ച, പ്രാർഥനകൊണ്ട് കൂടെ നിന്ന എല്ലാവർക്കും നന്ദിയും കടപ്പാടും നിറഞ്ഞ പ്രാർഥനയുണ്ട്‘; കാരപ്പുറം എസ്‌വൈഎസ്‌ പ്രസിഡണ്ട് ശിഹാബ് റഹ്‌മാൻ സഖാഫി പറഞ്ഞു.

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നേതാക്കളായ ചൂടി മുഹമ്മദ്‌, അസീസ് മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ ഹമീദ് മുസ്‌ലിയാർ, റാഷിദ്‌ സഖാഫി, നൗഷാദ് എസ്‌എൻ, എസ്‌വൈഎസ്‌ പ്രദേശിക നേതാക്കളായ ഉമർ സി, സുൽഫീക്കർ, സലാം, മജീദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: ഏഷ്യാനെറ്റുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE