സുധാകരനോട് ഭിന്നതയില്ല; കത്ത് പച്ചക്കള്ളം; വിഡി സതീശന്‍

കെ സുധാകരൻ രാജി വെക്കില്ലെന്നും അദ്ദേഹത്തിന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.

By Central Desk, Malabar News
There is no difference with Sudhakaran; The letter is false; VD Satheesan
Ajwa Travels

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജി സന്നദ്ധത അറിയിച്ചു എന്ന വാർത്ത പച്ചക്കള്ളമാണെന്നും കോൺഗ്രസിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഇദ്ദേഹം പറഞ്ഞു.

നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാ‌‌‌ർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ വിശദീകരിച്ചു. കോൺ​ഗ്രസിൽ അഭിപ്രായഭിന്നത ഉണ്ടെന്ന തരത്തിൽ അടിസ്‌ഥാനരഹിതമായ വാ‌‍‌‍‍ർത്തകൾ പ്രചരിപ്പിക്കുന്നത് സ‌‌‌‌ർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആർഎസ്‌എസുമായി മായി ബന്ധപ്പെട്ട പരാമ‌‌ര്‍ശങ്ങളെ തുട‌ർന്ന് വിവാദത്തിലായ കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ച് രാഹുൽ ​ഗാന്ധിക്ക് കത്ത് അയച്ചു എന്ന വാ‌‌‌ർത്ത നിഷേധിച്ച് സുധാകരന് പിന്തുണയുമായി എത്തുന്ന ആദ്യ പ്രമുഖ കോൺ​ഗ്രസ് നേതാവല്ല സതീശൻ. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം, വിഷയം ചർച്ചചെയ്യാൻ നാളെ കൊച്ചിയിൽ ചേരാനിരുന്ന കോൺഗ്രസ് രാഷ്‌ട്രീയയകാര്യ സമിതി യോഗം സുധാകരൻ ചികിൽസയിൽ ആയതിനാൽ മാറ്റിവച്ചു.

Most Read: ഡെൽഹി മദ്യനയകേസ്: വിജയ് നായർക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാനാകില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE