ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിലേക്ക് പോകുന്ന കോടികളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോടികളെ കുറിച്ച് ഇതുവരെയും അന്വേഷണം നടന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾ പിണറായി വിജയന്റെ മകൾ ടി വീണക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മോൻസൻ മാവുങ്കലിന്റെ അടുത്ത് നിന്ന് ഞാൻ പത്ത് ലക്ഷം വാങ്ങിയെന്ന് ആരോപിച്ചു വിജിലൻസ് അന്വേഷണം തുടരുകയാണ്. പത്ത് ലക്ഷത്തിന് ഇത്രയേറെ അന്വേഷണം നടക്കുമ്പോൾ, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണത്തെ കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലാ എന്നതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മറുപടി പറയിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാം. കേരളത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെയെല്ലാം മറുപടി ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അത് നിഴലിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Most Read| ‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി