സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം

By Central Desk, Malabar News
Those stuck in Saudi can return home; The opportunity is only two days
Rep. Image
Ajwa Travels

ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം.

കേസിൽ പെട്ടും മറ്റും നാട്ടിൽ പോവാനാവാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്കും ഇതൊരു അവസരമാണ്. ഇങ്ങിനെയുള്ളവർക്ക് അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു.

ആനുകൂല്യം ലഭിക്കുന്നതിന് cgijeddah(dot)org എന്ന വെബ്സൈറ്റിലെ Final Exit Visa Registration Form എന്ന ടാബിൽ തങ്ങളുടെ വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യാം. നേരത്തെ കോവിഡിനെ തുടർന്ന് സൗദിയിൽ ലോക്‌ഡോൺ പ്രഖ്യാപിച്ചതിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്‌തവർ വീണ്ടും രജിസ്‌റ്റർ ചെയ്യേണ്ടതില്ല. ഇത്തരത്തിൽ രജിസ്‌റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് രണ്ടു ദിവസത്തിനകം കോൺസുലേറ്റിന്റെ വാട്‌സാപ് നമ്പർ +966 55 612 2301ൽ ബന്ധപ്പെടണം. സാങ്കേതിക സഹായങ്ങൾക്കായി അതാത് പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർഥിക്കാവുന്നതാണ്.

Most Read: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും; ഫെബ്രുവരി 20ന് മുൻപ് പുതിയ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE