കാസർഗോഡ്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം കാസർകോട് മുൻ ജില്ലാസെക്രട്ടറിയും സംസ്‌ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ചികിൽസയിലായിരുന്നു.
രണ്ടു ദിവസംമുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുദർശനത്തിനുശഷം ഉച്ചയ്‌ക്ക് 1 മണിക്ക് ചെറുവത്തൂരിന് സമീപം മട്ടലായിയിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. പാരമ്പര്യ വൈദ്യ കുടുംബാംഗമായ കുഞ്ഞിരാമൻ 1943 നവംബർ 10ന് തുരുത്തി വപ്പിലമാട് കെവി കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായാണ് ജനിച്ചത്. വിദ്യാർഥികാലത്ത് തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് കെഎസ്‌എഫിലേക്ക് ആകർഷിച്ചത്.
1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ടായി. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു. സരോജിനിയാണ് ഭാര്യ. സിന്ധു, ഷീന, ഷീജ (പയ്യന്നൂർ സഹകരണ ആശുപത്രി), അനിൽ (ചീമേനി കോളജ് ഓഫ് എൻജിനീയറിങ്), സുനിൽ എന്നിവരാണ് മക്കൾ. മരുമക്കൾ: ഗണേശൻ (റിട്ട. ജില്ലാ ബാങ്ക് കാസർകോട്), യു.സന്തോഷ് (കേരള ബാങ്ക്, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശൻ.
MOST READ | പാർലമെന്റ് ആക്രമണം; പ്രതികൾക്ക് പാസ് നൽകിയത് ബിജെപി എംപി