സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങൾക്ക് കടിഞ്ഞാൺ; നീക്കങ്ങൾ തുടങ്ങി സർക്കാർ

By News Desk, Malabar News
Social media ban lifted in Sri Lanka
Ajwa Travels

ന്യൂഡെൽഹി: സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്‌ഥാപനങ്ങളുടെയും തീരുമാനങ്ങൾക്ക് മേൽ അധികാരമുള്ള പ്രത്യേക പാനൽ രൂപീകരിക്കാനൊരുങ്ങി സർക്കാർ. വൻകിട സാങ്കേതിയ സ്‌ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് വിശദീകരണം.

ജൂൺ പകുതിയോടെ ഇത് സംബന്ധിച്ച് പൊതുഗൂഢാലോചന നടത്തുമെന്ന് ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് ഭേദഗതി ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച കരട് വിജ്‌ഞാപനത്തോടൊപ്പമുള്ള ഒരു പത്രക്കുറിപ്പിൽ ഇലക്‌ട്രോണിക്‌സ്‌ ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു.

2021ലെ ഐടി റൂൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്‌ഞാപനത്തിൽ പൊതുജനാഭിപ്രായം തേടുന്നതിനായി ജൂൺ ആറ് മുതൽ 30 ദിവസമാക്കി നീട്ടി നൽകിയിട്ടുണ്ട്. ജൂൺ ഒന്നിന് പുറത്തിറക്കിയ വിജ്‌ഞാപനത്തിൽ ജൂൺ 22 ആണ് അഭിപ്രായം അറിയിക്കുന്നതിനുള്ള അവസാന തീയതിയായി നൽകിയിട്ടുള്ളത്. ഈ കരട് വിജ്‌ഞാപനം പിൻവലിച്ച മന്ത്രാലയം ജൂൺ രണ്ടിന് പരിഷ്‌കരിച്ച വിജ്‌ഞാപനം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.

എല്ലാ ഇന്ത്യൻ ഇന്റർനെറ്റ് ഉപഭോക്‌താക്കൾക്കും വേണ്ടി സുരക്ഷിതവും വിശ്വസ്‌തവും ഉത്തരവാദിത്തവുമുള്ള ഇന്റർനെറ്റ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതിയെന്ന് ഐടി മന്ത്രാലയം പറഞ്ഞു. 50 ലക്ഷത്തിലേറെ ഉപഭോക്‌താക്കളുള്ള സോഷ്യൽ മീഡിയ സ്‌ഥാപനങ്ങൾ പരാതികൾ അറിയിക്കുന്നതിനായി ഒരു ഉദ്യോഗസ്‌ഥനെയും ഒരു നോഡൽ ഓഫിസറെയും നിയമിക്കണം. അവരെല്ലാം ഇന്ത്യക്കാർ ആയിരിക്കണം. വൻകിട കമ്പനികൾക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE