അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലായ് ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. ജൂൺ 30 വരെയായിരുന്നു നേരത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Attention passengers to UAE!@IndembAbuDhabi @cgidubai pic.twitter.com/7W4ofvP9sf
— Air India Express (@FlyWithIX) June 8, 2021
എന്നാൽ ഇന്ന് എയർഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട അറിയിപ്പിലാണ് ജൂലായ് 6 വരെ വിലക്ക് നീട്ടിയതായി വ്യക്‌തമാക്കിയത്. കഴിഞ്ഞമാസം 25നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. പിന്നീട് ഇത് പലപ്പോഴായി നീട്ടുകയായിരുന്നു.
യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്‌ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വിസയുള്ളവർ എന്നിവരെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്‌ക്ക് വിധേയരാവുകയും 10 ദിവസം ക്വാറന്റെയ്‌നിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകള്‍ തുടരും.
Read Also: പൊതുജനത്തിന്റെ രോഷമാണ് കേന്ദ്രത്തെ വാക്‌സിൻ നയം മാറ്റാൻ പ്രേരിപ്പിച്ചത്; അഖിലേഷ് യാദവ്