ആലപ്പുഴ: കുട്ടനാട്ടിൽ ഗുഡ്‌സ് ഓട്ടോ വെള്ളക്കെട്ടിൽ വീണ് രണ്ടു പേർ മരിച്ചു. വെളിയനാട് സ്വദേശി ബിനു, ചങ്ങനാശ്ശേരി സ്വദേശി രതീഷ് എന്നിവരാണ് മരിച്ചത്. ശക്‌തമായ മഴ കാരണം അപകടം നടന്ന വിവരം ആരും അറിഞ്ഞിരുന്നില്ല.
പിന്നീട് പടിഞ്ഞാറേ കൂർക്കാങ്കേരി പാടത്തെ വെള്ളക്കെട്ടിൽ വാഹനത്തിന്റെ ഇൻഡിക്കേറ്റർ മിന്നുന്നത് കണ്ട പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. മരിച്ച രണ്ട് പേരും മൽസ്യ വിൽപനക്കാരാണ്. ഇന്നലെ രാത്രി 8.30 ഓടെ മൽസ്യ വിൽപന കഴിഞ്ഞ് വെളിയനാട് ചന്തയിൽ നിന്ന് ബിനുവിന്റെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.
Most Read: ജോജു ലഹരിയിൽ ആയിരുന്നെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ഷിയാസ്