കാസർഗോഡ് : ജില്ലയിലെ കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്‌തമാക്കി. മൂവരും കർണാടക സ്വദേശികളാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം ഉണ്ടായത്.
കുളിക്കാൻ ഇറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെട്ടതോടെയാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ് സ്‌ഥലത്തെത്തിയ മൽസ്യതൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കിട്ടിയത്. മൂന്നാമന് വേണ്ടിയുള്ള തിരച്ചിൽ നിലവിൽ നടക്കുകയാണ്.
കുമ്പളയിലുള്ള കല്യാണത്തിന് വേണ്ടിയാണ് കർണാടക സ്വദേശികളായ മൂന്ന് പേരും സ്‌ഥലത്തെത്തിയത്. തുടർന്ന് ഇവർ ആരിക്കാടി പാറപ്പുറത്തിന് സമീപത്തുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.
Read also : വ്യാജ ട്വിറ്റർ അക്കൗണ്ട്; ചീഫ് ജസ്‌റ്റിസ് എൻവി രമണ പരാതി നൽകി