മലപ്പുറം: നഗര വികസന പദ്ധതികൾക്കായി ജില്ലക്ക് സംസ്‌ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. 15ആം ധനകമ്മീഷന്റെ ഗ്രാന്റായാണ് തുക ലഭിക്കുക. സംസ്‌ഥാനത്ത് പത്ത് ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഏഴ് നഗര സഞ്ചയങ്ങൾക്കായി ആകെ 1402 കോടി രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരം (194), കൊല്ലം (128), കൊച്ചി (245), തൃശൂർ (215), കോഴിക്കോട് (235), കണ്ണൂർ (189) എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് നഗരസഞ്ചയങ്ങൾ.
തുക ഉപയോഗിച്ച് സർക്കാർ മാർഗരേഖ അവലംബിച്ച് പദ്ധതി തയ്യാറാക്കണം. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഗ്രാന്റ്. മലിനജലത്തിന്റെ പുനഃചംക്രമണവും പുനരുപയോഗവും ജലാശയങ്ങളുടെ പുനരുജ്‌ജീവനം, മഴവെള്ളക്കൊയ്‌ത്ത്, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ പദ്ധതികൾക്ക് തുക വിനിയോഗിക്കാം.
Read Also: പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും