യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഇന്ത്യ സന്ദർശിക്കും

By Staff Reporter, Malabar News
Antony-Blinken
ആന്റണി ബ്ളിങ്കൻ
Ajwa Travels

ന്യൂയോർക്ക്: യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്‌സ് ആന്റണി ബ്ളിങ്കൻ അടുത്തയാഴ്‌ച ഇന്ത്യയിലേക്ക്. ​​യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറിയെന്ന നിലയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്കുള്ള ബ്ളിങ്കന്റെ ആദ്യ സന്ദർശനമാണിത്. അടുത്ത ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്‌ച നടത്തും.

‘ഇന്തോ-പസഫിക് മേഖലയിലെ സഹകരണം, പ്രാദേശിക സുരക്ഷാ താൽപര്യങ്ങൾ ചർച്ച ചെയ്യുക, ജനാധിപത്യ മൂല്യങ്ങൾ പങ്കുവെക്കുക, കാലാവസ്‌ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുക’ എന്നിവയാണ് സന്ദർശനത്തിന്റെ മുഖ്യ അജണ്ടയെന്ന് യുഎസ് ഡിപ്പാർട്മെന്റ് ഓഫ് സ്‌റ്റേറ്റ്‌സ് അറിയിച്ചു.

ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയും സന്ദർശനത്തിൽ ചർച്ചയാകും. മേഖലയിൽ ചൈനയുടെ വർദ്ധിച്ചു വരുന്ന കടന്നു കയറ്റത്തിന് എതിരെയാണ് കൂട്ടായ്‌മ രൂപീകരിക്കുന്നത്. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യക്ക് കൂടുതൽ സഹായങ്ങൾ വാഗ്‌ദാനം ചെയ്യാനും യുഎസ് തയ്യാറായേക്കും എന്നാണ് റിപ്പോർട്ടുകൾ.

Read Also: കർണാടകത്തിൽ കനത്ത മഴക്കെടുതി; ഏഴു ജി​ല്ല​ക​ളി​ല്‍ റെ​ഡ് അല​ര്‍​ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE