മലപ്പുറം: വഹാബി പ്രസ്‌ഥാനം വളർത്തുന്ന തീവ്രവാദം അകറ്റപ്പെടേണ്ടത് തന്നെ എന്ന വിഷയത്തിൽ നാളെ, തിങ്കളാഴ്‌ച മലപ്പുറം ടൗൺഹാളിൽ പ്രഭാഷണം നടക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചു.
‘നവോഥാന മേലങ്കിയണിഞ്ഞ്, വെറുപ്പും കാലുഷ്യവും വിതരണം ചെയ്‌ത് ഇസ്‌ലാമോഫോബിയ വളർത്തുന്ന, അതിന് വളമേകുന്ന, മതവിരുദ്ധ പ്രസ്‌ഥാനമായ വഹാബിസത്തിന്റെ ഭീകരവാദ മുഖം അനാവരണം ചെയ്യുന്ന ആദർശ പ്രഭാഷണമാണ് നാളെ മലപ്പുറത്ത് നടക്കുക‘, -കേരള മുസ്‌ലിം ജമാഅത്ത് പത്രകുറിപ്പിൽ പറഞ്ഞു.
സംഘടനയുടെ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഭാഷണ സംഗമം വൈകീട്ട് അഞ്ചു മുതൽ 9 വരെ മലപ്പുറം ടൗൺ ഹാളിലാണ് നടക്കുക. സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നിർവഹിക്കും. കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, മജീദ് അരിയല്ലൂർ എന്നിവരും പ്രസംഗിക്കും.
പാണക്കാട് ജഅഫർ തുറാബ് തങ്ങൾ, എംഎൻ കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം ബാഖവി മേൽമുറി, പിഎം മുസ്‌തഫ കോഡൂർ, സുബൈർ മാസ്‌റ്റർ, പിപി മുജീബ് റഹ്‌മാൻ എന്നിവരും സംഘടനാ പ്രവർത്തകരും പൊതുജനവും പങ്കെടുക്കും.
Most Read: കറൻകളിൽ ടാഗോറും കലാമും പരിഗണനയിൽ; റിപ്പോർട്
നല്ല വിവരണം.
Good ??