‘കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്’

By Desk Reporter, Malabar News
did not have time to answer the The son-in-law call; Minister Muhammad Riyas
Ajwa Travels

തിരുവനന്തപുരം: ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്‌ഥിതിയിൽ ആക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ജലവിഭവ വകുപ്പ് ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസം. മലപ്പുറം ജില്ലയിലെ തീരദേശ മലയോര മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. മാദ്ധ്യമങ്ങൾ വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തണമെന്നും എടപ്പാൾ മേൽപ്പാലത്തിന്റെ ടാറിങ് മഴ കഴിഞ്ഞ ശേഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

റോഡ് തകർന്നതിലെ ഉത്തരവാദിത്തത്തിൽ നിന്ന് കരാറുകാർക്ക് ഒഴിയാനാവില്ല. ജനങ്ങൾ കാഴ്‌ചക്കാരല്ല, കാവൽക്കാരാണെന്നും മന്ത്രി പറഞ്ഞു. മഴകളെ അതിജീവിക്കുന്ന റോഡുകൾ നിർമിക്കും. അതിനുള്ള സാങ്കേതിക വിദ്യകൾ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read:  പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനമില്ല; പരാതി ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE