‘സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ട് കർശനമാക്കുന്നില്ല’; ചോദ്യവുമായി ഹൈക്കോടതി

By Staff Reporter, Malabar News
dowry-case-kerala high court
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്‌ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെ കേരളാ ഹൈക്കോടതി. സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് കര്‍ശനമായി നടപ്പാക്കാത്തതെന്നും, ‘ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ്‌’ നിയമനം നടപ്പിൽ വരുത്താത്തത് എന്താണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്‌ഥയിൽ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്‌ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനി ഡോ. ഇന്ദിരാ രാജൻ നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടി.

സ്‌ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും, വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവൂയെന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ സ്‌ത്രീധന-ഗാർഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെൺകുട്ടികളുടെ ആത്‌മഹത്യയും വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹരജി. കൊല്ലത്ത് സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ പീഡനങ്ങൾക്ക് ഇരയായി മരിച്ച വിസ്‍മയയുടെ ദാരുണ സംഭവമടക്കം പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്.

Read Also: കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE