വന്യമൃഗ ശല്യം; പോലീസ്, വനംവകുപ്പ് അധികൃതരെ രൂക്ഷമായി വിമർശിച്ച് എംഎം മണി

By Trainee Reporter, Malabar News
mm mani about Wildlife disturbance
എംഎം മണി
Ajwa Travels

ഇടുക്കി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതിന്റെ പശ്‌ചാത്തലത്തിൽ പോലീസിനെയും ഫോറസ്‌റ്റ് അധികൃതരെയും രൂക്ഷമായി വിമർശിച്ച് മുൻ വൈദ്യുത മന്ത്രി എംഎം മണി. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ പണം കൊടുത്ത് ഏറ്റെടുത്ത ഭൂമിയിൽ പോലും വനംവകുപ്പ് വികസന പ്രവർത്തനങ്ങൾ നടത്താൻ തടസം നിൽക്കുകയാണ്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന വനപാലകർക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. പോലീസും ഇവരുടെ നടപടികൾക്ക് പച്ചക്കൊടി കാട്ടുന്നു.

വനവും വന്യമൃഗങ്ങളും സംരക്ഷിക്ക പെടുന്നതിനൊപ്പം ജനങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണമെന്നും എംഎം മണി ആവശ്യപ്പെട്ടു. ദേവികുളം ഇറച്ചിപ്പാറയിൽ നിന്നും പ്രതിഷേധ പ്രകടനവുമായാണ് പ്രവർത്തകർ എത്തിയത്. ഡിഎഫ്ഒ ഓഫിസിന് മുമ്പിൽ പ്രവർത്തകരെ പോലീസ് തടഞ്ഞു. ദേവികുളം എംഎൽഎ അഡ്വ.എ രാജ, എൻവി ബേബി, പിപി ചന്ദ്രൻ, ജോളി ജോസ്, വികെ കുഞ്ഞുമോൻ, മാത്യു ജോർജ്, ടികെ ഷാജി തുടങ്ങിയവർ പങ്കെടുത്തു.

Most Read: രാജ്യത്ത് 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനം; 10 എണ്ണം ഇന്ത്യയിലേത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE