ഹജ്‌ജ് തീർഥാടനം; 50 ആംബുലൻസും, 750 ജീവനക്കാരെയും സജ്‌ജീകരിച്ച് അധികൃതർ

By Team Member, Malabar News
Hajj

മക്ക : സൗദിയിൽ ഹജ്‌ജ് തീർഥാടനത്തിനായി കൂടുതൽ സജ്‌ജീകരണങ്ങൾ. ഇതിന്റെ ഭാഗമായി 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 750 ജീവനക്കാരെയും സജ്‌ജമാക്കിയതായി സൗദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്‌തമാക്കി.

ഹജ്‌ജ് തീർഥാടനം നടക്കുന്നതിനോട് അനുബന്ധിച്ച് മക്ക, മിന, മുസ്‌ദലിഫ, അറഫ എന്നീ കേന്ദ്രങ്ങളിലായാണ് ആംബുലൻസുകളും, ജീവനക്കാരെയും വിന്യസിപ്പിച്ചത്. കൂടാതെ ജീവനക്കാരിൽ 34 ശതമാനം പേരും സ്‌ത്രീകളാണ്.

ഹജ്‌ജ് തീർഥാടനത്തോട് അനുബന്ധിച്ച് കർശന നിയന്ത്രണങ്ങളും ഈ മേഖലകളിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് ഹജ്‌ജ് തീർഥാടനത്തിന് പ്രവേശനം അനുവദിക്കുക. കൂടാതെ അനുമതി പത്രമില്ലാതെ പ്രവേശിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also : രാഷ്‌ട്രീയ പ്രവേശനമില്ല; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE