നടിയെ ആക്രമിച്ച കേസ്; അതിജീവതയെ വിമർശിച്ച് ഹൈക്കോടതി

By News Desk, Malabar News
High Court
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതക്ക് താക്കീത് നൽകി ഹൈക്കോടതി. അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകും എന്ന മുന്നറിയിപ്പാണ് കോടതി നൽകിയിരിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്.

കോടതിക്കെതിരായ വിമർശനങ്ങൾ എന്ത് അടിസ്‌ഥാനത്തിലാണ് എന്ന കോടതിയുടെ ചോദ്യത്തിനു പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് എന്നായിരുന്നു മറുപടി. ഇതിന് അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹരജിയിൽനിന്നു പിൻമാറണോ എന്ന് തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു.

ഹരജിയിൽനിന്നു പിൻമാറിയാലും വിചാരണക്കോടതി ജഡ്‌ജിക്കെതിരായി അടിസ്‌ഥാന രഹിത ആരോപണം ഉന്നയിച്ചാൽ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡുകൾ ഫോറൻസിക് പരിശോധനക്ക് അയയ്‌ക്കാതിരുന്നതിന് എതിരെ അതിജീവിത വിമർശനം ഉയർത്തിയിരുന്നു. ഈ വിമർശനങ്ങൾ എന്ത് അടിസ്‌ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കോടതി കക്ഷി ചേർക്കുന്നതിനെ അതിജീവിത എതിർത്തിരുന്നു. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ എന്തിന് എതിർക്കണമെന്നു കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദിലീപിനെ കക്ഷി ചേർത്തിരിക്കുന്നത്. അടുത്ത വെള്ളിയാഴ്‌ച ഹരജി വീണ്ടും പരിഗണിക്കും.

Most Read: ശ്രീലങ്കയിൽ പ്രതിഷേധകരെ അടിച്ചമർത്തി സൈന്യം; നിരവധി പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE