രാജ്യത്ത് ബ്ളാക്ക് ഫംഗസ് കൂടുന്നു; മൂന്നാഴ്‌ച കൊണ്ട് 150 ശതമാനം വർധനവ്

By Staff Reporter, Malabar News
Diabetic patients should be careful; Increase in 'black fungus' cases
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ബ്ളാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 150 ശതമാനമാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർധനവ്. രാജ്യത്ത് ഇതുവരെ 312,16 കേസുകളും 2109 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ളാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോർട് ചെയ്‌തു.

ഗുജറാത്തിൽ കേസുകൾ-5418, മരണം 323, രാജസ്‌ഥാനിൽ കേസുകൾ-2976, മരണം 188 എന്നിങ്ങനെയാണ് കൂടുതൽ ബ്ളാക്ക് ഫംഗസ് കേസുകൾ റിപ്പോർട് ചെയ്‌ത സംസ്‌ഥാനങ്ങൾ. ഉത്തർപ്രദേശിൽ 1744 കേസുകളും 142 മരണവും, ഡെൽഹിയിൽ 1200 കേസുകളും 125 മരണവും റിപ്പോർട് ചെയ്‌തു. ജാർഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകൾ. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്‌ഥിരീകരിച്ചത്.

ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചവരെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകൾ വർധിക്കുന്നതിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് ബാധ ഉള്ളവരിലാണ് ബ്ളാക്ക് ഫംഗസ് കേസുകളും കൂടുതലായി റിപ്പോർട് ചെയ്യുന്നത്. ഇത്തരക്കാരിലാണ് രോഗബാധ ഗുരുതരമാവുന്നതും.

Read Also: വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE