ബ്ളഡ് ഡോണേഴ്‌സ്‌ കേരളയുടെ ‘കൂട്ട്’ പുനരധിവാസ കേന്ദ്രം ‘ഉദയം ഹോമിൽ’

By Central Desk, Malabar News
blood donors Kerala 'koottu' at udayam home
Ajwa Travels

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തിൽ നടത്തി വരുന്ന പുനരധിവാസ കേന്ദ്രമായ ‘ഉദയം ഹോമിൽ’ ബ്ളഡ് ഡോണേഴ്‌സ്‌ കേരള (ബിഡികെ)യുടെ കോഴിക്കോട് ടൗൺ ചാപ്‌റ്റർ ‘കൂട്ട്’ എന്ന പരിപാടി നടത്തി.

ഉദയം ഹോമിലെ അന്തേവാസികൾക്കൊപ്പം ഒരുപകൽ മുഴുവൻ ചെലവഴിക്കുക എന്നതായിരുന്നു ‘കൂട്ട്’ എന്ന പരിപാടിയുടെ കാതൽ. ‘കൂട്ടിരുന്നു കേട്ടിരിക്കാം, ഒന്നിച്ചിരുന്നു കഥപറയാം, ഓർത്തിരിക്കാൻ ഓർമകൾ സമ്മാനിക്കാം’ എന്ന ടാഗ്‌ലൈനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഘടനാ പ്രവർത്തകർ സ്വരൂപിച്ച സ്‌നേഹസമ്മാനം ഉദയം ഹോമിന് കൈമാറിയാണ് പരിപാടി അവസാനിച്ചത്.

ബിഡികെ ജില്ലാ പ്രസിഡണ്ട് അർഷാദ് സലിം ‘കൂട്ട്’ ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് തവനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൗൺ സെക്രട്ടറി ഉസ്‌മാൻ ബദറുദ്ദീൻ സ്വാഗതം ആശംസിച്ചു. ഫവാസ് കാമ്പുറം, ഹസൻ വടകര എന്നിവർ സംസാരിച്ചു. മുഖ്യാതിഥികളായി തണൽ ഭാരവാഹികളായ സുബൈർ, അഥിതി എന്നിവർ പങ്കെടുത്തു.

ബിഡികെ ടൗൺ ഭാരവാഹികളായ ഉമ്മർ നിഷാഫ്, എംപി റുൻഷാദലി, തൻസീർ, മുർഷിദ, ഫിദ, ഷഹൽ, അനന്തു, സോന എന്നിവർ ചേർന്ന് ഉദയം ഹോമിലെ ഇൻചാർജ് അമൃത, സനൽ എന്നിവർക്ക് ബിഡികെ ടൗൺ കമ്മിറ്റിയുടെ സ്‌നേഹ സമ്മാനം നൽകി. പരിപാടിയിൽ സംഘടനയുടെ വിവിധ കമ്മിറ്റിയിലെ സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

Related Read: രക്‌തബാങ്ക് വാഹനം വഴിയിൽ കേടായി; രക്ഷകനായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE